Friday, September 8, 2017

      സൈബർ ശൃംഖലയിൽ തലശ്ശേരി നോർത്ത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ഒരു കണ്ണിയാവുകയാണ്. അക്കാദമിക്ക് തലത്തിലും,വിവരവിനിമയ സാങ്കേതിക തലത്തിലും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുന്ന ഈ സാഹചര്യത്തിൽ തലശ്ശേരി നോർത്ത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന് സൈബർ ലോകത്ത് സ്വന്തമായൊരു 'ഇടം' ഈ ബ്ലോഗിലൂടെ യാഥാർത് ഥ്യമാവുകയാണ്. നമുക്ക് അഭിമാനിക്കാം... ഏറെ സന്തോഷിക്കാം...
      സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ സബ് ജില്ല, ജില്ല, സംസ് ഥാനതല പ്രവർത്തനങ്ങളുടെ അറിയിപ്പുകളും, നിർദ്ദേശങ്ങളും;സബ് ജില്ലയിലെ സ്കൂളുകളിൽ നടക്കുന്ന സാമൂഹ്യ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച പ്രവർത്തനങ്ങളുടെ വാർത്തകളും, ചിത്രങ്ങളും ഈ ബ്ലോഗിലൂടെ വിനിമയം ചെയ്യാൻ സാധ്യമാകേണ്ടതുണ്ട്. അതിനുള്ള തുടക്കം നമുക്കിവിടെ കുറിക്കാം....