സാമൂഹ്യ ശാസ്ത്ര ക്വിസ്
ശാസ്ത്രോത്രോത്സവത്തോടനുബന്ധിച്ചുള്ള സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം 16.10.18 ന് ചൊവ്വാഴ്ച്ച കതിരൂർ BRC യിൽ വെച്ചു നടന്നു.
HS വിഭാഗം വിജയികൾ
I ഗീതു പ്രകാശ് & അഭിഷേക് എൻ
MHSS, മമ്പറം
II കൃഷ്ണ സാരംഗ് & അരുൺരാജ്.കെ.
AKGMGHSS, പിണറായി
HSS വിഭാഗം വിജയികൾ
I ആര്യനന്ദ.കെ & സൗഭഗ് .കെ
GVHSS കതിരൂർ
II ആഘയ്.എസ് & ഉദയ് കൃഷ്ണൻ സി.കെ
MHSS, മമ്പറം
* * * * *
വാർത്താ വായനമത്സരം 7.9.18
സബ് ജില്ലാതലം - കതിരൂർ BRC
HS വിഭാഗം
I അഞ്ജന എം MHSS മമ്പറം
HSS വിഭാഗം
I ആര്യനന്ദ.കെ GVHSS കതിരൂർ
II അലീന അനന്ദ് MHSS മമ്പറം
* * * * *
സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് ഉദ്ഘാടനവും
ദിനാചരണങ്ങൾക്കൊരു വഴികാട്ടി
പഠന വിഭവ സി ഡി യുടെ
പ്രകാശനവും
* * * * * *
തലശ്ശേരി നോർത്ത് ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് ഉദ്ഘാടനവും, പഠന വിഭവ സി.ഡി.യുടെ പ്രകാശനവും, ചരിത്ര ഗവേഷകനായ ശ്രീ. സത്യൻ എടക്കാട് നിർവഹിച്ചു. എ.ഇ.ഒ ശ്രീ.എ.ദിനേശൻ അധ്യക്ഷനായിരുന്നു. ക്ളബ്ബ് കോ-ഓഡിനേറ്റർ എം.പ്രകാശ് ബാബു, ശ്രീ.കെ.വി.രമേശൻ, ശ്രീ.കെ.പി.രാജൻ, ശ്രീ. ഇ.വത്സലൻ, ശ്രീ.പി.എം.വിനീതൻ, ശ്രീ.കെ .പി .മനീഷ് എന്നിവർ സംസാരിച്ചു.
സ്വാഗതം :ശ്രീ.വിനീതൻ പി.എംഅധ്യക്ഷൻ.ശ്രീ.എ.ദിനേശൻ (AE0)
പഠന വിഭവ സി.ഡി AEOവിന് കൈമാറി ശ്രീ. സത്യൻ എടക്കാട് പ്രകാശിപ്പിക്കുന്നു
ഉദ്ഘാടനം: ശ്രീ. സത്യൻ എടക്കാട്
ശ്രീ.കെ .പി.രാജൻ ( മുൻ സെക്രട്ടറി)
ശ്രീ.ഇ.വത്സലൻ (മുൻ സെക്രട്ടറി)
ശ്രീ .സത്യൻ എടക്കാട് ക്ലാസ് നയിക്കുന്നു
നന്ദി. ശ്രീ.മനീഷ്.പി.കെ
* * * * *
2018 - 19
തലശ്ശേരി നോർത്ത് ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സ്പോൺസർമാരുടെ യോഗം 25.6.2018 ന് കതിരൂർ BRC യിൽ നടന്നു. സബ് ജില്ലയിലെ വിവിധ സ്കൂളിൽ നിന്നായി 15 അധ്യാപകർ പങ്കെടുത്തു.കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.വരവുചെലവുകൾ അവതരിപ്പിച്ചു.തൻ വർഷത്തെ പ്രവർത്തന കലണ്ടർ തയ്യാറാക്കി അവതരിപ്പിച്ചു. എ.ഇ.ഒ ശ്രീ.ദിനേശൻ.എ, ക്ലബ് കോ-ഓഡിനേറ്റർ ശ്രീ.പ്രകാശ് ബാബു, HM ഫോറം സെക്രട്ടറി കെ.ഷീജിത്ത് ,ശ്രീ.കെ.വി.രമേശൻ എന്നിവർ പങ്കെടുത്തു
തലശ്ശേരി നോർത്ത് ഉപജില്ലാ സാമൂഹ്യ
ശാസ്ത്ര ക്ലബ് വിഭാവനം ചെയ്ത
സാന്ത്വനം 2017-18
ഭാഗമായി വിവിധ സ്കൂളുകൾ വയോജന
കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ.......
പാനുണ്ട ബേസിക് യു.പി.സ്കൂൾ
6.1.18 ന് ശനിയാഴ്ച കൂത്തുപറമ്പ് സ്നേഹ നികേതൻ സന്ദർശിച്ചു.
നാല്പതോളം വിദ്യാർത്ഥികളും 6 അധ്യാപകരും സാമൂഹ്യ ശാസ്ത്ര
ക്ലബ്ബ് കൺവീനർ ശിൽഖ ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ
ഉണ്ടായിരുന്നു.അമ്മമാരും, കുട്ടികളും നടത്തിയ സൗഹൃദ സംഭാഷ
ഞങ്ങൾ ഹൃദയസ്പർശിയായി. തുടർന്ന് അമ്മമാരും, കുട്ടികളും
മോണോ ആക്ട് ,നാടൻപാട്ട്, മാപ്പിളപ്പട്ട് എന്നിവ അവതരിപ്പിച്ചു
കൊണ്ട് സമയം ചെലവഴിച്ചു. വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ
നിത്യോപയോഗ സാധനങ്ങൾ, എന്നിവ നൽകി കൊണ്ട് സംഘം
ഉച്ചയോടെ മടങ്ങി.
* * * *
പിണറായി വെസ്റ്റ് ബേസിക് യു.പി.സ്കൂൾ
കൺവീനർ ശ്രീ. വിനീതൻ മാസ്റ്റരുടെ നേതൃത്വത്തിൽ 38
കുട്ടികളും ശ്രീ.നിധിൻ, ശ്രീമതി.പ്രീത എന്നീ അധ്യാപകരും
11-1-18 ന് വ്യാഴാഴ്ച്ച തലശ്ശേരി സമരിറ്റൻ ഹോം സന്ദർശിച്ചു.
അവിടുത്തെ അന്തേവാസികളുമായി കുട്ടികൾ സൗഹൃദ സംഭാഷണ
ങ്ങൾ നടത്തി. ആട്ടവും ,പാട്ടുമായി സമയം ചെലവഴിച്ചു.
പ്രാഥമിക ആവശ്യങ്ങൾക്കു വേണ്ട സാധനങ്ങൾ അവർക്കു നൽകി.
18.1.18 നുളള ഉച്ചഭക്ഷണത്തിനാവശ്യമായ തുക 2500 രൂപ
സ്കൂളിൻ്റെ വകയായി നൽകി.
* * * *
ആർ.സി.അമല ബേസിക് യൂ.പി സ്കൂൾ
മുപ്പത്തി രണ്ടോളം കുട്ടികളും അഞ്ച് അധ്യാപകരും 12 - 1 - 18 ന്
സാന്ത്വനം പരിപാടിയുടെ ഭാഗമായി തലശ്ശേരി സമരിറ്റൻ ഹോം
അഗതി മന്ദിരം സന്ദർശിച്ചു. ക്ലബ്ബ് കൺവീനർ രനിത ടീച്ചറുടെ നേതൃ
ത്വ ത്തിൽ അനൂപ്, കനകതാര, ഷൈമ, രജിൽ എന്നീ അധ്യാപകരാണ് സംഘത്തിലുണ്ടായിരുന്നത്.
അരി, പഴങ്ങൾ, പച്ചക്കറികൾ,ഫസ്റ്റ് എയ്ഡ് കിറ്റ് മുതലായ സാധനങ്ങൾ ക്ലബ്ബിൻ്റെ വകയായി അവർക്കു നൽകി.അന്തേവാസി
കളുമായി സൗഹാർദപരമായി ഇടപെട്ട കുട്ടികൾ വിവിധ കലാപരി
പാടികൾ അവതരിപ്പിച്ചു മടങ്ങി.
* * * *
കീഴത്തൂർ യു.പി.സ്കൂൾ
13. 1.18 ന് ശനിയാഴ്ച്ച കൂത്തുപറമ്പ് സ്നേഹ നികേതൻ
സന്ദർശിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ എൻ.വിനോദ്
കുമാർ, എം.അനൂപ് ,സി.എ.രാജേഷ്, എം.ജിഷ എന്നീ അധ്യാപകർ
25 ഓളം കുട്ടികളെ അനുഗമിച്ചു.സ്നേഹ നികേതനിലെ ചില അമ്മ
മാരുടെയും, സഹോദരിമാരുടെയും,കദന കഥകൾ കുട്ടികളെ വല്ലാതെ നൊമ്പരപ്പെടുത്തി.അവരോടുത്തുള്ള കലാപരിപാടികൾ ഇരു കൂട്ടർക്കും വലിയ സന്തോഷം പകർന്നു. അരിയും, മറ്റു നിത്യോപയോഗ സാധനങ്ങളും, പ്രഥമ ശുശ്രൂഷ കിറ്റും, മൂവായിരം രൂപയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ വക സഹായമായി നൽകി ഉച്ചയോടെ തിരിച്ചു വന്നു.
* * * *
പി.സി. ഗുരുവിലാസം ബി.യു.പി.സ്കൂൾ
ജനുവരി 15 ന് തിങ്കളാഴ്ച്ച ക്ലബ്ബ് കൺവീനർ രാജി ടീച്ചർ, അധ്യാപകരായ കലാകൃഷ്ണൻ, മഹേഷ്, മിഥുൻ, രനീഷ്
എന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ടുകൾ ഉൾപ്പെടെയുള്ള
35 ഓളം കുട്ടികളുമായി കൂത്തുപറമ്പ് സ്നേഹ നികേതൻ
സന്ദർശിച്ചു. അമ്മമാരുമായി കുട്ടികൾ സൗഹൃദ സംഭാഷ
ണത്തിലേർപ്പെട്ടു.കുട്ടികൾ വിവിധ കലാപരിപാടികളും
അവതരിപ്പിച്ചു. അധ്യാപകനായ രനീഷിൻ്റെ നാടൻപാട്ട്
എല്ലാവരും നന്നായി ആസ്വദിച്ചു. വിവിധ തരം ധാന്യങ്ങൾ,
ബക്കറ്റുകൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ
എണ്ണായിരം രൂപ വിലവരുന്ന സാധനങ്ങൾ സ്കൂളിൻ്റെ
വകയായി നൽകി.
* * * *
ശിവ പ്രകാശം യു.പി സ്കൂൾ
23.1.18 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കൂത്തുപറമ്പ് സ്നേഹ
നികേതൻ സന്ദർശിച്ചു. ക്ലബ്ബ് കൺവീനർ ഷജിന ടീച്ചറുടെ
നേതൃത്വത്തിൽ മറ്റു അധ്യാപികമാരായ ജിനിഷ, സുചിത്ര
ശ്രുതി, PTA എക്സിക്യുട്ടീവ് അംഗം ശ്രീ . ലതീഷ് എന്നിവ
രോടൊപ്പം 26 കുട്ടികളും സംഘത്തിലുണ്ടായിരുന്നു. അന്തേവാ
സികളുമായി വളരെ സ്നേഹത്തോടെ ഇടപെടുകയും, അവർക്കു
മുമ്പിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ശ്രുതി ടീച്ചർ അവതരിപ്പിച്ച പാട്ട് ഏവരും ആസ്വദിച്ചു.
അരി, പയറു വർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കൊപ്പം
2400 രൂപയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ വകയായി നൽകി.
* * * *
കോഴൂർ യു.പി.സ്കൂർ
9. 2.18 ന് കോഴൂർ.യു.പി.സ്കൂളും സാന്ത്വനത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് സ്നേഹ നികേതൻ സന്ദർശിച്ചു.25 കുട്ടികളോടൊപ്പം ക്ലബ്ബ് കൺവീനർ എം.കെ.ശ്രീജയോടൊപ്പം വീണ, പ്രജിന, സ്മിത എന്നീ അധ്യാപികമാരും സന്ദർശനത്തിൽ പങ്കെടുത്തു.
ഉച്ചയ്ക്കു ശേഷം എത്തിയ കുട്ടികൾ അവർക്കു പഴങ്ങളും, പലഹാരങ്ങളും നൽകി. അവരോടൊപ്പം കുട്ടികളും വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. അരിയോടൊപ്പം 1500 രൂപയും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ വകയായി നൽകിയിരുന്നു.
* * * *
ടാലൻ്റ് സെർച്ച് പരീക്ഷ വിജയികൾ
സാമൂഹ്യ ശാസ്ത്ര ടാലൻറ് സെർച്ച് പരീക്ഷയിൽ പിണറായി എ കെ ജി എം ജി എച്ച് എസ് എസ്സിലെ അരോമൽ സുരേന്ദ്രൻ ഒന്നാം സ്ഥാനവും, ചുണ്ടങ്ങാപ്പൊയിൽ ജി.എച്ച് എസ് എസ്സിലെ കെ.ജിഷ്ണു രണ്ടാം സ്ഥാനവും നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
ജില്ലാതല മത്സരം 9.12.17 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും.
* * * * *
ടാലൻറ് സെർച്ച് പരീക്ഷ 2017
ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര ടാലൻറ് സെർച്ച് പരീക്ഷ 6.12.17 ന് ബുധനാഴ്ച രാവിലെ
10 മണിക്ക് കതിരൂർ BRC ഹാളിൽ വെച്ച് നടക്കുന്നു.
ഹൈസ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കാവുന്നതാണ്.
* * * *
ശ്രദ്ധാകേന്ദ്രമായി വീണ്ടും ശ്രദ്ധ
കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം സാമൂഹ്യ ശാസ്ത്രോത്സവ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി തലശ്ശേരി നോർത്ത് സബ് ജില്ലയുടെ അഭിമാനതാരമായി മാറിയ ശ്രദ്ധ സി.രഞ്ചിത്ത് സംസ്ഥാന തലത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്ര മാവുകയാണ്.
ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നടന്ന വിവിധ പ്രസംഗ മത്സരങ്ങളിൽ വിജയിച്ച് നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഈ മിടുക്കി പാർലമെൻ്റ് അഫയേഴ്സ് വകുപ്പ് സംസ്ഥാന ടിസ്ഥാനത്തിൽ നടത്തിയ പ്രസംഗ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.സംസ്ഥാന സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ തൻ്റെ ആധിപത്യം നിലനിർത്തിയിരുന്ന ശ്രദ്ധയ്ക്ക് ഏത് വിഷയവും അനായാസം കൈകാര്യം ചെയ്യാനുള്ള പ്രത്യേക സിദ്ധിയുണ്ട്.ശബ്ദഗാംഭീര്യവും, അക്ഷരസ്ഫുടതയും, ഭാവാത്മകതയും കൊണ്ട് സദസ്യരെ കൈയിലെടുക്കുന്ന ശ്രദ്ധ പഠനത്തിലും ഒട്ടും പിന്നിലല്ല. പിണറായി ശാരദാ വിലാസം എൽ .പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ശ്രീ.കെ.വി.രഞ്ചിത്തിൻ്റെ യും, മുരിങ്ങേരി യു.പി.സ്കൂൾ അധ്യാപിക ശ്രീമതി.സി.ഗീതയുടെയും മകളായ ശ്രദ്ധ കതിരൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ
പ്ലസ് ടു വിദ്യാർത്ഥിനിയാണ്.
* * * * * * * * *
കണ്ണൂർ റവന്യൂ ജില്ല സാമൂഹ്യ ശാസ്ത്രമേളയിൽ
സബ് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച് സംസ് ഥാ ന തലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ മുഴുവൻ
വിജയികളെയും തലശ്ശേരി നോർത്ത് സാമൂഹ്യ ശാസ്ത്ര ക്ളബ് അഭിനന്ദിക്കുന്നു.....
അതോടൊപ്പം ജില്ലാ തലത്തിൽ മത്സരിച്ച മുഴുവൻ വിദ്യാർത് ഥികളെയും അഭിനന്ദിക്കുന്നു.
സബ് ജില്ലയുടെ അഭിമാന താരങ്ങൾ
യു.പി വിഭാഗം ക്വിസ്
ശ്രീനാരായണ ബേസിക് യു.പി സ്കൂൾ, വടക്കുമ്പാട്.
യശ്വന്ത് പ്രകാശ്
ശ്രീനന്ദ
HS - വർക്കിംഗ് മോഡൽ
മമ്പറം ഹയർ സെക്കൻഡറി സ്കൂൾ
അശ്വിൻ പ്രമോദ് റിയ.പി.കെ
HSS സ്റ്റിൽ മോഡൽ
മമ്പറം ഹയർ സെക്കൻ്ററി സ്കൂൾ
ഋത്വിക് വിനയരാജ്
അഞ്ജലി കെ.പി
HSS പ്രസംഗം- GVHSS കതിരൂർ
ശ്രദ്ധ സി രഞ്ജിത്ത്
സാന്ത്വനമായി
വടക്കുമ്പാട് ശ്രീ നാരായണ B. U. P സ്കൂളിലെ വിദ്യാർത്ഥികൾ
വടക്കുമ്പാട് SNBUP യിലെ വിദ്യാർത്ഥികൾ
അഗതിമന്ദിരത്തിൽ ജീവിതം തളക്കപ്പെട്ടവർക്ക് സാന്ത്വനമായി വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ.യു പി വിഭാഗത്തിൽ പഠിക്കുന്ന ഇരുപത്തഞ്ചോളം കുട്ടികളാണ് സഹായവുമായി തലശ്ശേരി ഹോളോവേ റോഡിലെ സമരിറ്റൻ ഹോമിലെത്തിയത്.
ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ട അന്തേവാസികൾ അവരോടൊപ്പം ആട്ടവും പാട്ടുമായി ഏറെ നേരം ചെലവഴിച്ചു. കുട്ടികളും അധ്യാപകരും സ്വരൂപിച്ച തുക സമരിറ്റൻ ഹോം അധികൃതർക്ക് കൈമാറി.
കുട്ടികളിൽ സാമൂഹികാവബോധം വളർത്തിയെടുക്കാൻ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബാണ് സമരിറ്റൻ ഹോമിലേക്ക് സന്ദർശനമൊരുക്കിയത്. ഹെഡ്മിസ്ട്രസ് വത്സല, ക്ലബ്ബ് കൺവീനറായ ഉഷ എന്നിവരോടൊപ്പം ബിന്ദു, സുനിത, മദർ പി.ടി.എ പ്രസിഡൻ്റ് പ്രീത, അനിതകുമാരി എന്നിവർ നേതൃത്വം നൽകി. അന്തേവാസികൾക്ക് മധുര പലഹാരങ്ങൾ നൽകി സ്നേഹവാക്കുകൾ പറഞ്ഞാണ് കുട്ടികൾ സ്കൂളിലേക്ക് മടങ്ങിയത്.
കുട്ടികളും, അധ്യാപകരും സ്വരൂപിച്ച തുക സമരിറ്റൻ ഹോം
അധികൃതർക്ക് പ്രധാനാദ്ധ്യാപിക ശ്രീമതി : വത്സല
കൈമാറുന്നു.
* * * * * * * *
ജില്ലാതല ക്വിസ് മത്സരം
സാമൂഹ്യ ശാസ്ത്ര ജില്ലാതല ക്വിസ് മത്സരം 6.11.2017 ന് തിങ്കളാഴ്ച്ച ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.സമയക്രമം ചുവടെ
LP / UP - 10 AM
HS - 1.30 PM
HSS - 2.30 PM
##########
ഡോ: കെ.കെ.കുമാരൻ
ദേശീയ അധ്യാപക അവാർഡ് ജേതാവും, വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായ ശ്രീ.കെ.കെ.കുമാരൻ മാസ്റ്റർക്ക് 75 ാം വയസിൽ ഡോക്േട്രറ്റ്.' സ്ക്കൂൾ വിദ്യാർത്ഥികളുടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങൾ " എന്ന വിഷയത്തിനാണ് ആന്ധ്രയിലെ ദ്രവീഡിയൻ യൂനിവേഴ്സിറ്റി ഡോക്ട്രേറ്റ് നൽകിയത്.
തരുവണത്തെരു യു പി. സ്കൂളിലെ പ്രധാന അദ്ധ്യാപകനായി വിരമിച്ചതിനു ശേഷം എം.എഡ്, എം.ഫിൽ ബിരുദങ്ങൾ നേടിയ ഇദ്ദേഹം കതിരൂർ ഗ്രാമപ്പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ, ശ്രീനാരായണ ഗുരു വിദ്യാഭ്യാസ വികസന ട്രസ്റ്റ് കൺവീനർ, വിന്നേഴ്സ് വയോജനവേദി കൺവീർ എന്ന നിലകളിലും പ്രവർത്തിച്ചു വരുന്നു.
ശ്രീ : ജി.രവീന്ദ്രൻ മാസ്റ്റർ
ചൈനയിൽ നടന്ന ഏഷ്യൻ മാസ്‌റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം മെഡലുകൾ നേടി തലശ്ശേരി നോർത്ത് ഉപജില്ലയിൽ റിട്ടയർ ചെയ്ത മറ്റൊരു അധ്യാപകനായ ശ്രീ.ജി.രവീന്ദ്രൻ മാസ്റ്റരും എല്ലാവരുടെയും അഭിമാനതാരമായി.
സ്പോർട്ട്സ് താരമായും, പരിശീലകനായും, റഫറിയായും, ഏവർക്കും സുപരിചിതനായ ജി, കതിരൂർ പഞ്ചായത്ത് സമഗ്ര കായിക വികസന പരിശീലന പദ്ധതിയായ ടാലൻറ് ഹണ്ടിൻ്റെ മുഖ്യ പരിശീലകനാണ്. 2018ൽ സ്പെയിനിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാൻ ഇദ്ദേഹം അർഹത നേടിയിരിക്കുകയാണ്.
സർവ്വീസിലിരിക്കേ ഇരുവരും സബ് ജില്ലയിലെ പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും നേതൃനിരയിൽ നിന്ന് പ്രവർത്തിച്ചവരായിരുന്നു. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ നിയതമായും, കണിശമായും നിറവേറ്റിയിരുന്ന ഈ അധ്യാപക ശ്രേഷ്ഠരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ പുതു തലമുറയിൽ പ്പെട്ട അധ്യാപകർക്ക് മാർഗ്ഗദർശകമാകേണ്ടതാണ്.
നിങ്ങളിലെന്നും പ്രോജ്ജ്വലിക്കുന്ന യുവത്വം ഞങ്ങൾക്ക് ആവേശവും, അഭിമാനവും പകരട്ടെ......
അഭിവാദനങ്ങളോടെ,
സാമൂഹ്യ ശാസ്ത്ര ക്ലബ്
തലശ്ശേരി നോർത്ത് ഉപജില്ല .
-----------------------------
രചനാ മത്സരങ്ങൾ
------------------------------
തലശ്ശേരി നോർത്ത് സാമൂഹ്യ ശാസ്ത്ര മേളയോടനുബന്ധിച്ച് നടക്കുന്ന HS/ HSS വിഭാഗം പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിർമ്മാണം എന്നീ മത്സരങ്ങൾ 10.10.2017 ചൊവ്വാഴ്ച രാവിലെ കൃത്യം 10 മണിക്ക് GHSS ചുണ്ടങ്ങാപ്പൊയിലിൽ ആരംഭിക്കുന്നതാണ്. മത്സരാർത് ഥികൾ 9-30 ന് സ്കൂളിൽ റിപ്പോർട്ട് ചെയ്യണമെന്ന് അറിയിക്കുന്നു.
പ്രോഗ്രാം കൺവീനർ,
ശാസ്ത്രോത്സവം,
തലശ്ശേരി നോർത്ത് ഉപജില്ല
-----------------------------------------------
തലശ്ശേരി നോർത്ത് ഉപജില്ല
ശാസ്ത്രോത്സവം.2017-18
ജി. എച്ച്.എസ്.എസ്.ചുണ്ടങ്ങാപ്പൊയിൽ
2017 ഒക്ടോബർ 11, 12 തീയ്യതികളിൽ
--------------- xxxxx -------------
സാമൂഹ്യ ശാസ്ത്രമേള
2017 ഒക്ടോബർ 12 വ്യാഴാഴ്ച
---------------- xxxxx --------------
മത്സര ഇനങ്ങൾ രാവിലെ I0 മണി മുതൽ
LP - മോഡൽസ്,ചാർട്ട്സ്, കലക് ഷൻ
UP - പ്രസംഗം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ
HS - പ്രസംഗം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,
പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിർമ്മാണം.
HSS - പ്രസംഗം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,
പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിർമ്മാണം.
----------------------------------------------
----------------------------------------------
സാമൂഹ്യ ശാസ്ത്ര ക്വിസ്
ശാസ്ത്രമേളയോടനുബന്ധിച്ചു നടക്കുന്ന സബ് ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം 28.9.17 ന് വ്യാഴാഴ്ച കതിരൂർ BRC യിൽ വെച്ചു നടക്കും.ഓരോ വിഭാഗത്തിലും ഒരു സ്കൂളിൽ നിന്ന് രണ്ട് മത്സരാർത്ഥികളെ പങ്കെടുപ്പിക്കാം.
LP / UP വിഭാഗം മത്സരം രാവിലെ കൃത്യം 10 മണിക്കും, HS/ HSS വിഭാഗം 11.30 മണിക്കും നടക്കും.
LP / UP 80 % content 20 % GK
HS/ HSS 30 % History ,30% Geography, 10% Econoimics, 10% Politics, 20% GK
-----------------------------------------------
അധ്യാപക പഠന കൂട്ടായ്മയുടെയും, ബ്ലോഗിൻ്റേയും ഉദ്ഘാടനം
തലശ്ശേരി നോർത്ത് സാമൂഹ്യ ശാസ്ത്ര അധ്യാപക പഠന കൂട്ടായ്മയുടെയും സാമൂഹ്യ ശാസ്ത്ര ക്ളബ്ബ് ബ്ലോഗിൻ്റെയും ഉദ്ഘാടനകർമ്മം മുൻ സംസ് ഥാന സാമൂഹ്യ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ശ്രീ.എ.വി.രത്നകുമാർ കതിരൂർBRC യിൽ വെച്ച് (22-9-17) നിർവഹിച്ചു. അധ്യക്ഷയായ തലശ്ശേരി നോർത്ത് BPO ശ്രീമതി.പി.സുനിത പദ്ധതി വിശദീകരിച്ചു.ശ്രീമതി.വി.ഷീജ (ഐ.ടി @ സ്കൂൾ) രമേശൻ മാസ്റ്റർ (H M, GUPS കതിരൂർ), ഇ.വത്സലൻ മാസ്റ്റർ, കെ.പി.രാജൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി എൻ .വിനോദ് കുമാർ സ്വാഗതവും, എം.കെ.ശ്രീജ നന്ദിയും പറഞ്ഞു.
No comments:
Post a Comment